ചങ്ങനാശ്ശേരി: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മുന്നോക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഈ വര്‍ഷം ജനുവരി മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സംവരണം നടപ്പാക്കണമെന്നാണ് എന്‍എസ്എസ് ആവശ്യപ്പെടുന്നത്.
ജനുവരി മൂന്ന് മുതലുള്ള നിയമനങ്ങള്‍ പുനഃക്രമീകരിക്കണം. മുന്നോക്ക സംവരണത്തിന്റെ വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ വ്യവസ്ഥ തുല്യനീതിക്ക് നിരക്കാത്തതാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരില്ലെങ്കില്‍ ആ ഒഴിവുകള്‍ മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്നോക്ക സംവരണത്തിനെതിരെ പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരിക്കുന്നത്. സംവരണമെന്ന ആശയത്തിന്റെ അടിത്തറ തന്നെ ഇളക്കുന്നതാണ് മുന്നോക്ക സംവരണം. ഇതിനെതിരെ മുസ്‌ലിം ലീഗും എസ്എന്‍ഡിപിയും സമസ്തയും രംഗത്ത് വന്നിരുന്നു.