സംസ്ഥാനത്ത് സ്കൂൾ അവധി വെട്ടിക്കുറച്ച് പഠനദിവസങ്ങൾ ഉയർത്തുന്നതിനെതിരെ എഴുത്തുകാരൻ എൻ എസ് മാധവൻ. ഒഴിവുദിനങ്ങൾ കുട്ടികൾക്ക് തിരിച്ചുനൽകണമെന്നും പഠനം സ്കൂളിൽ മാത്രമല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു ‘കുട്ടിക്കാലത്തെ പഠനത്തിന്റെ മുഴുവൻ കുത്തക സ്കൂളുകളാണെന്ന അബദ്ധധാരണയിലാണു നമ്മുടെ വിദ്യാഭ്യാസവകുപ്പ്. പല ശനിയാഴ്ചകളിലും സ്കൂൾ തുറന്നും വേനലവധി ചുരുക്കിയും 210 പഠനദിവസങ്ങൾ കണ്ടെത്തുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാൽ വളരുന്ന പ്രായത്തിൽ ഒഴിവുസമയങ്ങളിൽ ആർജ്ജിക്കുന്ന അറിവ് വളരെ പ്രധാനമാണ്’- എൻ എസ് മാധവൻ ചൂണ്ടിക്കാട്ടി.അതേസമയം ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോവുകയാണ്.
‘ഒഴിവുദിനങ്ങൾ കുട്ടികൾക്ക് തിരിച്ചുനൽകുക’ ; 210 പഠനദിനത്തിനെതിരെ എൻ.എസ് മാധവൻ
Tags: educationdepartment