X

പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ വോട്ടിന് അനുമതി

ന്യൂഡല്‍ഹി: ഇന്ത്യക്കാരായ പ്രവാസി വോട്ടര്‍മാര്‍ക്ക് തപാല്‍ ബാലറ്റിലൂടെ വോട്ടു ചെയ്യാന്‍ അനുമതി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതിനുള്ള അനുമതി നല്‍കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനെ അറിയിച്ചു.
സാങ്കേതികമായും ഭരണപരമായും ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് ബാലറ്റ് സംവിധാനം എന്‍ആര്‍ഐ വോട്ടര്‍മാര്‍ക്ക് കൂടി നല്‍കാന്‍ കഴിയുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിയമ വകുപ്പിനെ അറിയിച്ചു.

കേരളം, അസം, വെസ്റ്റ് ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത് സാധ്യമാകും. 2021 ഏപ്രില്‍, മെയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഏകദേശം ഒരു കോടി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 60 ലക്ഷം പേരും വോട്ടിന് അര്‍ഹരാണ്. നിലവില്‍ സര്‍വിസ് വോട്ടര്‍മാര്‍ക്ക് മാത്രമാണ് ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് ബാലറ്റ് സംവിധാനം വിനിയോഗിക്കാനാവുക. ഈ സംവിധാനം ഉപയോഗിച്ച് ആദ്യം ഇമെയില്‍ വഴി പോസ്റ്റല്‍ ബാലറ്റ് അയക്കും. തുടര്‍ന്ന് പ്രിന്റെടുത്ത് വോട്ട് രേഖപ്പെടുത്തി തപാല്‍ വഴി മടക്കിനല്‍കണം.

web desk 1: