X

ഇനി ‘സൗരദൗത്യം’; ആദിത്യ എല്‍ 1 കൗണ്ട്ഡൗണ്‍ ഇന്നു തുടങ്ങും, വിക്ഷേപണം നാളെ

ബെംഗളൂരു: രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍1ന്റെ വിക്ഷേപണം സെപ്തംബര്‍ രണ്ടിന് രാവിലെ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് നടക്കും. മൂന്നുമുതല്‍ നാലുമാസംവരെ നീളുന്ന യാത്രയ്ക്കു ശേഷം ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍ 1 പോയന്റില്‍ (ലഗ്രാഞ്ച് പോയന്റ് 1) പേടകമെത്തും. സൂര്യന്റെ പുറം ഭാഗത്തെ താപവ്യതിയാനങ്ങളും സൗരക്കൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. സൗരവികിരണങ്ങള്‍ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും പഠിക്കും. തദ്ദേശീയമായി വികസിപ്പിച്ച പേലോഡുകളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്. അഞ്ചുവര്‍ഷവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലാവധി.

അതേസമയം റിഹേഴ്‌സല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ബെംഗളുരുവിലെ യു. ആര്‍. റാവു സാറ്റലൈറ്റ് സെ ന്ററില്‍ (യു.ആര്‍.എസ്.സി.) നിര്‍മിച്ച ‘ആദിത്യ എല്‍1’ വിക്ഷേപണ വാഹനത്തില്‍ ഘടിപ്പിച്ചു. പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്നും വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

webdesk11: