X

ബാങ്ക് അപേക്ഷയിലും ചെക്കിലും ഇനി മലയാളവും

സംസ്ഥാനത്തെ ബാങ്കുകളില്‍ ഉപയോഗിക്കുന്ന അപേക്ഷാഫോറം, ചെക്ക് എന്നിവയില്‍ മലയാളം ഉള്‍പ്പെടുത്തണമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

അപേക്ഷകളില്‍ ഇംഗ്ലീഷിന് ഒപ്പമാണ് മലയാളം ഉള്‍പ്പെടുത്തുക. ഇതോടെ സഹകരണ സംഘം രജിസ്റ്ററുടെ നിയന്ത്രണത്തിലും റിസര്‍വ് ബാങ്ക് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന സഹകരണ ബാങ്ക്്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയൊക്കെയാണ് മലയാളം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ അഖിലേഷ് നല്‍കിയ പരാതിയിലാണ് നടപടി.

 

 

webdesk11: