X

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ഡ്രൈവര്‍ കം കണ്ടക്ടര്‍ കേഡര്‍ തസ്തിക. ദീര്‍ഘദൂര സര്‍വീസുകളുടെ സുരക്ഷ കണക്കിലെടുത്ത് രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്നാവശ്യം നേരത്തെയുള്ളതാണെന്നും ഈ രീതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന കേഡര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചതെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

എന്നാല്‍ പുതിയ തസ്തിക രൂപീകരിച്ചതിന് പി.എസ്.സിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. പി.എസ്.സിയുടെ അംഗീകാരത്തിനായി ശ്രമം നടത്തുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കാണ് തസ്തിക രൂപീകരിച്ചതെങ്കിലും സ്വിഫ്റ്റ് ബസുകളിലും ഇവര്‍ ജോലി ചെയ്യേണ്ടിവരും.

webdesk11: