X

നവംബര്‍ എട്ട് : പ്രതിപക്ഷത്തിന് കരിദിനം, സര്‍ക്കാറിന് കള്ളപ്പണ വിരുദ്ധ ദിനം

1000,500 രൂപകളുടെ നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ട് കരിദിനമായി ആചരിക്കുന്ന പ്രതിപക്ഷത്തെ പ്രതിരോധിക്കാനായി കേന്ദ്ര സര്‍ക്കാര്‍. കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ധനമന്ത്രി അരൂണ്‍ ജയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്ഡ അറിയിച്ചു.

കേന്ദ്ര സര്‍ക്കാറും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളും നവംബര്‍ എട്ടിന് കള്ളപ്പണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നടപടികളെ ജനങ്ങളിലെത്തിക്കാനുള്ള പരിപാടികല്‍ നടത്തുമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചത്.
നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം കരിദിനമായി ആചരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഇന്ത്യന്‍ സമ്പത്‌വ്യവസ്ഥയുടെ 86 ശതമാനം കറന്‍സികള്‍ക്ക് മൂല്യമില്ലാതാക്കിയതിലൂടെ സമ്പദ്‌വ്യവസ്ഥക്കേറ്റ കനത്ത ആഘാതത്തെ ജനങ്ങളിലേക്കെത്തിക്കാനാണ് പ്രതിപക്ഷ നീക്കം. അതോടപ്പം മറ്റു ഭരണ വീഴ്ചകളെയും പൊതുജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കാനുള്ള അവസരമായി പ്രതിപക്ഷം ഉപയോഗിക്കും.ഇതോടെ നവംബര്‍ എട്ട് പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുപോലെ പ്രധാനപ്പെട്ടതായി മാറിയിരിക്കുകയാണ്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരെഞ്ഞെടുപ്പുകള്‍ക്ക് മുന്നേ നടത്താന്‍ കഴിയുന്നു വലിയ ചലനമായും ഈ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നുണ്ട്.

കറുത്ത പണത്തിനെതിരായി യു.പി.എ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അതവരുടെ രാഷ്ട്രീയ അജണ്ടയിലേ ഇല്ലായിരുന്നുവെന്നും ജയ്റ്റ്‌ലി കൂട്ടി ചേര്‍ത്തു. ഗുജറാത്ത് തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചതിന് ബി.ജെ.പി യുടെ സ്വാധീനം കൊണ്ടാണെന്ന പ്രതിപക്ഷ ആരോപണത്തെയും ജയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ ശക്തമായി എതിര്‍ത്തു.

അതേസമയം രാജ്യത്തെ ഏറ്റവും വലിയ അഴിമതിയായിരുന്നു നോട്ടു നിരോധനമെന്ന ഗുലാം നബി ആസാദ് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി രാജ്യത്തെ പതിനെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ കടുത്ത പ്രതിഷേധത്തിനാണ് സര്‍ക്കാറിന്റെ ഈ തീരുമാനം വഴിവെച്ചതെന്നും ഗുലം നബി പറഞ്ഞു.

chandrika: