തിരുവനന്തപുരം കോര്‍പ്പറേഷനിലെ താല്‍ക്കാലിക തസ്തികളില്‍ ഒഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയര്‍ ആര്യ രാജേന്ദ്രന്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്.സിപിഎം പ്രവര്‍ത്തകരെ തിരുകി കയറ്റാന്‍ ഉള്ള ഭാഗമായാണ് കത്ത് എഴുതിയതെന്ന് ഇതോടെ വ്യക്തമാകുന്നു.
സിപിഎം ജില്ലാ സെക്രട്ടറി ആനവൂര്‍ നാഗപ്പന്‍ ആണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കത്ത് നല്‍കിയിരിക്കുന്നത്.
നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് 295 ഒഴിവുകള്‍ ഉണ്ടെന്നും ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണന ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളെ കുറിച്ച് കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്. തന്റെ പാര്‍ട്ടിയില്‍ പെട്ടവരെ മാത്രം നിയമിക്കാന്‍ ഒരു മേയര്‍ മുന്‍കൈയെടുത്തത് സത്യപ്രതിജ്ഞ ലംഘനമാണെന്ന ആക്ഷേപം പരക്കെ ഉയര്‍ന്നിട്ടുണ്ട്.സംഭവം വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് വഴിവച്ചേക്കും.