X
    Categories: indiaNews

ഡല്‍ഹിയില്‍ കോവിഡ് ഭീതി ഉയരുന്നു; തുടര്‍ച്ചയായ രണ്ടാം ദിവസവും ആറായിരത്തിന് മുകളില്‍ വൈറസ് ബാധിതര്‍

ഡല്‍ഹി: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആറായിരത്തിന് മുകളില്‍ വൈറസ് ബാധിതര്‍. 24 മണിക്കൂറിനിടെ 6842 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5797 പേരാണ് രോഗമുക്തി നേടിയത്. 51 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 4,09,938 ആയി ഉയര്‍ന്നു. ഇതില്‍ 3,65,866 പേര്‍ രോഗമുക്തി നേടി. 37,369 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 6703 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 5505 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 8,728 പേര്‍ കൂടി രോഗമുക്തി നേടിയതോടെ മൊത്തം അസുഖം ഭേദമായവരുടെ എണ്ണം 15,40,005 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക് നീങ്ങുകയാണ്. 16,98,198 പേര്‍ക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. മരണസംഖ്യ 44,548 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Test User: