തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ പൊലീസിന്റെ പിടിയിലായി. എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ചാവക്കാട് നാലാംകല്ല് സ്വദേശിയുമായ മുബീന് ആണ് പിടിയിലായത്. രാഷ്ട്രീയ വൈരാഗ്യം മൂലമാണ് നൗഷാദിനെ വെട്ടിക്കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
ചാവക്കാട് പ്രദേശത്ത് എസ്.ഡി.പി.ഐയില്‍ നിന്ന് നിരവധിയാളുകള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിനു കാരണം നൗഷാദായിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ നസീബിനെ നൗഷാദ് നേരത്തെ ആക്രമിച്ചതും വൈരാഗ്യത്തിന് കാരണമായി. ഇതൊക്കെയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് മുബീന് പറഞ്ഞതായി പൊലീസ് അറിയിച്ചു.
ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത മുബീന് നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ സ്ഥലത്തെ റൗഡിയാണെന്നും പൊലീസ് പറഞ്ഞു. ജൂലൈ 30നാണ് ചാവക്കാട് പുന്നയില്‍ നൗഷാദ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്.രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു.