തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന മതപണ്ഡിതന്മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചത് വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളെന്നും മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു.
വഖഫ് നിയമ ഭേദഗതിയുടെ നിയമ നിര്‍മ്മാണ വേളയില്‍ എതിര്‍പ്പുകള്‍ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും നിലവിലുള്ള ജീവനക്കാരുടെ പ്രശ്‌നം മാത്രമാണ് ഉന്നയിച്ചതെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം വസ്തുതാ വിരുദ്ധമാണ്.നിയമസഭയില്‍ ബില്ലിലെ വിവിധഘട്ടങ്ങളില്‍ മുസ്‌സിംലീഗും യു.ഡി.എഫ് അംഗങ്ങളും വ്യക്തമായ എതിര്‍പ്പുകള്‍ ബില്ലിനെതിരെ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും അത് മറച്ചുവച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ നിയമസഭയോടുള്ള അവഹേളനമാണെന്ന് എന്‍.ഷംസുദ്ദീന്‍ പറഞ്ഞു.