ഒന്നാം സെമസ്റ്റർ പിജി മൂല്യനിർണയ ക്യാംപുകളിൽ പങ്കെടുക്കാത്തതിന് കാലിക്കറ്റ് സർവകലാശാലയിലെ കോളജുകളിലെ നൂറിലേറെ അധ്യാപകർക്ക് നോട്ടിസ്. നിയമനോത്തരവ് നൽകിയിട്ടും ക്യാംപിൽ ഹാജരാകാത്തതിന് കാരണം കാണിക്കണമെന്നാണ് നിർദേശം. ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ ക്യാംപുകളിൽ പങ്കെടുക്കാത്തവർക്കാണു നോട്ടിസ് നൽകിയത്.
അതേസമയം, അക്കാദമിക് കാരണങ്ങളാൽ ക്യാംപിൽ പങ്കെടുക്കാത്ത അധ്യാപകരോടും യൂണിവേഴ്സിറ്റി വിശദീകരണം തേടിയിട്ടുണ്ടെന്നും അധ്യാപകരെ അപമാനിക്കുന്ന ഇത്തരം നടപടികൾക്കെതിരെ പ്രതിഷേധ പരിപാടികൾക്കു രൂപം നൽകുമെന്നും സെനറ്റ് അംഗം ഡോ. എ.ടി. അബ്ദുൽ ജബ്ബാർ പറഞ്ഞു. മതിയായ കാരണം ബോധിപ്പിക്കുന്നവരെ നടപടിയിൽനിന്ന് ഒഴിവാക്കുമെന്ന് കൺട്രോളർ ഡോ. ഡി.പി.ഗോഡ്‌വിൻ സാംരാജ് അറിയിച്ചു.