ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരുടെ ഹജ്ജ് യാത്രക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന പുതിയ ഹജ്ജ് നയത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി സര്‍ക്കാറിന് നോട്ടീസയച്ചു.
ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് ഹരിശങ്കര്‍ എന്നിവരടങ്ങുന്ന രണ്ടംഗ ബഞ്ചാണ് കേന്ദ്ര ന്യൂനപക്ഷ വകുപ്പിനും, സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിനും, കേന്ദ്രഹജ്ജ് കമ്മിറ്റിക്കും നോട്ടീസ് അയച്ചത്. പുതിയ ഹജ്ജ് നയം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21, 25 എന്നിവ നല്‍കുന്ന തുല്യാവകാശവും മതസ്വാതന്ത്ര്യവും ചോദ്യം ചെയ്യുന്നതാണെന്നുമാന്ന് ഹരജിക്കാര്‍ വാദിക്കുന്നു.
ഏപ്രില്‍ 11 ന് മുമ്പായി മറുപടി നല്‍കാന്‍ ദില്ലി ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.പുതിയ ഹജ്ജ് നയത്തില്‍ ഹജജ് കര്‍മ്മത്തിനുഉള്ള യോഗ്യതയുടെയുടെ കൂട്ടത്തില്‍ വികലാംഗരെയും ശാരീരിക മാനസിക വൈകല്യമുള്ള വരെയും പരിഗണിക്കരുത് എന്ന നിര്‍ദ്ദേശമുണ്ടായിരുന്നു.