പാര്‍ലമെന്റില്‍ മണിപ്പൂരിലെ വംശീയ കലാപത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ന് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. പ്രമേയത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടെന്നും ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പ്രധാനമന്ത്രി സംസാരിച്ചെ തീരു. ഇതു കണക്കിലെടുത്താണ് പ്രതിപക്ഷ മുന്നണിയായ ഇന്ത്യയുടെ നീക്കം. മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാട് പൊതുശ്രദ്ധയില്‍ കൊണ്ടുവരാനാകും. മറുപടി പറയാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനാണ്.