മാത്യു കുഴല്‍നാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. കെ.എം.എന്‍.പിയുടെ നോട്ടീസിനാണ് സി എന്‍ മോഹനന്‍ മറുപടി നല്‍കിയത്. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് മാത്യു കുഴല്‍നാടന്റെ ഭൂമിയുടെ കാര്യമാണ്. കെ.എം.എന്‍.പി അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുഴല്‍നാടന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സ്വത്തുവിവരങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. കുഴല്‍നാടന്റെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും കെ.എം.എന്‍.പിയുടെ നോട്ടിസിന് സി.എന്‍.മോഹനന്‍ മറുപടി നല്‍കി. മാത്യുവിന് ദുബായില്‍ അടക്കം ഓഫീസുണ്ടായിരുന്നു എന്നായിരുന്നു മുന്‍ ആക്ഷേപം.
കള്ളപ്പണം വെളുപ്പിക്കാന്‍ മാത്യു നിയമസ്ഥാപനത്തെ ഉപയോഗിച്ചു എന്നും ആരോപിച്ചിരുന്നു.നിയമനടപടിയുമായിമുന്നോട്ട് പോകും എന്ന മാത്യുവിന്റെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് സി.എന്‍.മോഹനന്‍ വിശദീകരണവുമായി രംഗത്ത് വന്നത്. എന്നാല്‍ അധിക്ഷേപിച്ച് കീഴ്‌പെടുത്താന്‍ ശ്രമിക്കുന്നത് സി.പി.എം ശൈലിയാണെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. എല്ലാം ജനങ്ങള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.