X

നോട്ട് നിരോധനം: കാര്യങ്ങള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്ന് ഉര്‍ജിത് പട്ടേല്‍

 

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെതുടര്‍ന്ന് സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ വൈകാതെ സാധാരണ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധന തീരുമാനവും പ്രത്യാഘാതവും സംബന്ധിച്ച് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി മുമ്പാകെ വിശദീകരണം നല്‍കുകയായിരുന്നു ആര്‍.ബി.ഐ ഗവര്‍ണര്‍.
നോട്ടു നിരോധന ശേഷം നടന്ന അസാധാരണ നിക്ഷേപങ്ങള്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്, ആദായ നികുതി വകുപ്പ് എന്നിവ പരിശോധിച്ചു വരികയാണ്. ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ക്കുള്ള നിരക്ക് കുറക്കുന്നതിന് ആര്‍.ബി.ഐ ശ്രമം നടത്തി വരികയാ
ണെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം നോട്ട് അസാധുവാക്കല്‍ നടപടി വഴി കള്ളനോട്ട് തടയനായിട്ടില്ലെന്ന് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. രണ്ടായിരം രൂപയുടെ കള്ളനോട്ട് പ്രദര്‍ശിപ്പിച്ചാണ് രാജ്യസഭാ എം.പിയും സമാജ്് വാദി പാര്‍ട്ടി നേതാവുമായ നരേഷ് അഗര്‍വാള്‍ ആരോപണം ഉന്നയിച്ചത്.

chandrika: