കടകളിൽ 2000 രൂപ നോട്ട് ഉപയോഗിക്കുന്നത് തുടരാമെന്നും കടയുടമകൾ നോട്ട് നിരസിക്കാൻ പാടില്ലെന്നും റിസർവ് ബാങ്ക് ഗവർണർ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.പൊതുജനങ്ങൾക്ക് പ്രശ്‌നമുണ്ടാക്കാതെ നോട്ടുകൾ മാറ്റിയെടുക്കാൻ പൂർണ സജ്ജമായിരിക്കണമെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു. 2000 രൂപ നോട്ട് നിയമസാധുതയുള്ളതായി തുടരുമെന്നും , 2023 സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ എളുപ്പത്തിൽ നിക്ഷേപിക്കാനും മാറാനും കഴിയുമെന്നും . നോട്ടുകൾ മാറ്റാൻ സമയം ഏറെയുള്ളതിനാൽ നോട്ട് മാറ്റുന്നതിൽ ജനങ്ങൾ ഒരു തരത്തിലും പരിഭ്രാന്തരാകേണ്ടതില്ലെന്നും ആർബിഐ ഗവർണർ പറഞ്ഞു.