്ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ചെറുകിട വ്യവസായ മേഖലയില്‍ 35ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി പഠനം. 2017ആകുമ്പോഴേക്കും തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 60ശതമാനമാകുമെന്നും റിപ്പോര്‍ട്ട്.
ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് 50ശതമാനത്തിന്റെ കുറവ് വന്നതായി ആള്‍ ഇന്ത്യ മാനിഫാക്ച്യുഴേസ് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.കയറ്റുമതി ഉള്‍പ്പെടെയുള്ള വ്യാപാരം നടത്തിവരുന്ന ചെറുകിട വന്‍കിട വ്യവസായ മേഖലയില്‍ 30 ശതമാനം തൊഴില്‍ നഷ്ടപ്പെടുകയും 40 ശതമാനം സാമ്പത്തിക നഷ്ടവുമുണ്ടായി.
മാര്‍ച്ച് എത്തുന്നതോടെ ഇതില്‍ അഞ്ചു ശതമാനത്തിെന്റ വര്‍ധനവ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ ആഘാതത്തെക്കുറിച്ചുള്ള മൂന്നാം പഠനറിപ്പോര്‍ട്ടാണിത്.