X
    Categories: MoreViews

നോട്ടുപിന്‍വലിക്കല്‍: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിനെതിയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അസാധുവാക്കിയതിന്റെ ഭരണഘടനാസാധുത പരിശോധിക്കുന്നതുള്‍പ്പെടെയുള്ള ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക.

നോട്ട്് നിരോധിക്കുമ്പോഴുള്ള നടപടിക്രമങ്ങള്‍ പാലിച്ചോ, സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ട് എന്നീ കാര്യങ്ങളും കോടതിയുടെ പരിഗണനാ വിഷയങ്ങളില്‍ പെടുന്നു. കേസ് ഭരണഘടനാ ബെഞ്ചിന് കൈമാറണോ എന്നും പരിശോധിക്കും. അതേസമയം, നോട്ടു അസാധുവാക്കലുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന ഹര്‍ജികള്‍ സുപ്രീംകോടതിയിലെ ബെഞ്ചിലേക്ക് മാറ്റണോ എന്നും പരിശോധിക്കുന്നതായിരിക്കും.

നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സിപിഎമ്മും കക്ഷി ചേര്‍ന്നിട്ടുണ്ട്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും ഹാജരാകും.

chandrika: