X

നോട്ട് നിരോധനം; ഇന്ന് മുതല്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമില്ല

മുംബൈ: നോട്ട് നിരോധനത്തെ തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് റിസര്‍വ്വ് ബാങ്ക് നീക്കി. ഇന്നുമുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം ഉപാധികള്‍ കൂടാതെ പിന്‍വലിക്കാം. നോട്ട് നിരോധനത്തിന്റെ ആദ്യഘട്ടത്തില്‍ എടിഎമ്മുകള്‍ വഴി 2500 രൂപയാണ് പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നത്.അത് പിന്നീട് 4,500 ആയും 10000 ആയും ഉയര്‍ത്തി. ആഴ്ച്ചയില്‍ പരമാവധി പിന്‍വലിക്കാവുന്ന തുക 24,000 രൂപയായിരുന്നത് 50,000 രൂപയാക്കിയും വര്‍ദ്ധിപ്പിച്ചിരുന്നു. ഈ പരിധിയും ഇനി മുതല്‍ ഇല്ലാതാകും. ഇതിനൊപ്പം കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ക്കും നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണവും ഇല്ലാതാവും. നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ 500,1000നോട്ടുകള്‍ പിന്‍വലിക്കുന്നത്. തുടര്‍ന്ന് പണം പിന്‍വലിക്കുന്നത് റിസര്‍വ്വ് ബാങ്ക് പരിധികള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

chandrika: