കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ പ്രതികരിച്ച് നടന്‍ മാമുക്കോയ. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ സാധാരണക്കാരന് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മാമുക്കോയ പറഞ്ഞു. തന്നെപ്പോലെയുള്ള സിനിമക്കാര്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. എന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ എന്തുചെയ്യും. അവരെയാണല്ലോ ഇത് കുഴക്കിയത്. എന്നിട്ട് ഓരോ ദിവസവും ഓരോ പ്രസ്താവന ഇറക്കിയിട്ട് എന്തു കാര്യം. ഇത് ജനങ്ങളെ ശരിക്കും ബാധിച്ചുവെന്നും പണക്കാര്‍ക്കും സമ്പന്ന കുടുംബങ്ങളിലും ഒരു പ്രശ്‌നവുമില്ലെന്നും മാമുക്കോയ പറഞ്ഞു.
ജനുവരിയില്‍ മതിയായിരുന്നു 2000ന്റെ നോട്ടുകള്‍ ഇറക്കുന്നത്. കള്ളപ്പണം തടയാനാണെന്നൊക്കെ പറയുന്നത് പ്രായോഗികമല്ലാത്തതാണ്. പൂഴ്ത്തിവെപ്പുകാര്‍ക്ക് ഇനിമുതല്‍ 2000ന്റെ നോട്ടുകള്‍ മാറ്റിവെക്കാമെന്നും അതിന് കുറച്ച് സ്ഥലം മതിയല്ലോ എന്നും മാമുക്കോയ പറയുന്നു. നോട്ടില്ലാതെ ജനങ്ങള്‍ സഹകരിക്കണം എന്നൊക്കെ പറഞ്ഞാല്‍ എന്തു ചെയ്യാനാണ് കഴിയുകയെന്നും മാമുക്കോയ ചോദിക്കുന്നു.