X

വേള്‍ഡ് ട്രേഡ് സെന്ററിനു സമീപം നടന്നത് ഭീകരാക്രമണം; പിന്നില്‍ ഐ.എസെന്ന് കത്ത്

വാഷിങ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്ററിനു സമീപത്ത് മാന്‍ഹട്ടനില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ചു കയറ്റി എട്ടു പേരെ കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമമാണെന്ന് റിപ്പോര്‍ട്ട്. ഇത് തെളിയിക്കുന്ന കത്ത് അപകടമുണ്ടാക്കിയ ട്രക്കില്‍ നിന്ന് യു.എസ് സുരക്ഷാ സേന കണ്ടെടുത്തു. ഐ.എസിനു വേണ്ടി ആക്രമണം നടത്തിയതെന്നാണ് കത്തില്‍ പറയുന്നത്. കത്ത് ഇംഗ്ലീഷിലായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐ.എസിന്റെ പതാകയും ലേഖനകളും ട്രക്കില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
പ്രാദേശിക സമയം വൈകിട്ട് മൂന്നു മണിക്കാണ് ആക്രമണമുണ്ടായത്. എട്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിരക്കേറിയ നഗരത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ ആക്രമണം നടത്തിയ 29കാരന്‍ സെയ്ഫുള്ള സായ്‌പോവിനെ സുരക്ഷാ സേന പിടികൂടി.

chandrika: