ന്യൂഡല്‍ഹി: നോട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കൊന്നുമറിയില്ലെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മറുപടി ചര്‍ച്ചയാകുന്നു. രാജ്യത്ത് അസാധുവാക്കിയ 1000,500 രൂപ നോട്ടുകളില്‍ 97ശതമനാവും ബാങ്കുകളിലേക്ക് തിരികെയെത്തിയെന്ന വാര്‍ത്തയോടാണ് തനിക്കൊന്നുമറിയില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചത്. കള്ളപ്പണം തടയുന്നതിനാണ് നോട്ട് നിരോധനമെന്നത് എന്ന് ഇതോടെ പരാജയപ്പെട്ടുവെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.
നവംബര്‍ എട്ടിനാണ് രാജ്യത്തെ 1000,500 നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. ്15.04 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ അസാധുവാക്കി. പിന്‍വലിച്ചതിന്റെ മൂന്നുമുതല്‍ അഞ്ചു ലക്ഷം കോടി രൂപവരെ ബാങ്കുകളിലേക്ക് തിരികെയെത്തില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഡിസംബര്‍ 30വരെയുളള കണക്കുപ്രകാരം രാജ്യത്തെ ബാങ്കുകളില്‍ 15ലക്ഷം കോടി രൂപയുടെ അസാധു നോട്ട് തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ട്.