ഐക്യത്തിന്റെ സന്ദേശവുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ ഇഫ്താര്‍. ആശയപരമായ ഭിന്നതകളുണ്ടെങ്കിലും പൊതുവായ കാര്യങ്ങളില്‍ സമുദായം ഒന്നിച്ചിരിക്കണം എന്നാണ് മുന്‍കാല നേതാക്കള്‍ കാണിച്ച മാതൃകയെന്നും വിഭാഗീയതയിലേക്ക് പോകുമായിരുന്ന പല വിഷയങ്ങളിലും സംയമനത്തോടെ ഇടപെടാന്‍ നമുക്ക് സാധിച്ചത് ഇത്തരം സൗഹൃദ വേദികളിലൂടെയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ലഹരിയുടെ അതിപ്രസരത്തില്‍നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ മതപണ്ഡിതര്‍ രംഗത്തിറങ്ങണം. ധാര്‍മികമായ പാഠങ്ങളിലൂടെ മാത്രമേ അധാര്‍മ്മികതയില്‍നിന്നുള്ള മുക്തി സാധ്യമാവുകയുള്ളൂ.
ലഹരിയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ ഗവണ്‍മെന്റിന് പോലും യാതൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ മതനേതൃത്വം ജാഗ്രതയോടെ രംഗത്തുണ്ടാവണം. മതപണ്ഡിതന്മാര്‍ക്ക് ബിരുദം നല്‍കുമ്പോള്‍ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെക്കുറിച്ചുള്ള പരിജ്ഞാനം കൂടി കോഴ്സിന്റെ ഭാഗമാക്കണമെന്നും തങ്ങള്‍ പറഞ്ഞു. മുനമ്പം വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ ഇടപെട്ട രീതി ക്രൈസ്തവ സമൂഹത്തിന് വലിയ ആശ്വാസമാണ് നല്‍കിയത്. അക്കാര്യത്തില്‍ അവര്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ബഹുസ്വര സമൂഹത്തില്‍ സമാധാനം ഉറപ്പുവരുത്തി മുന്നോട്ട് പോകാനുള്ള ഉത്തരവാദിത്തം പ്രബല ന്യൂനപക്ഷമായ മുസ്ലിംകള്‍ക്കുണ്ട്. കാലങ്ങളായി തുടരുന്ന ഈ ഐക്യം ഇനിയും തുടരണമെന്ന് ആമുഖ പ്രഭാഷണം നടത്തിയ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു. വിദ്വേഷ പ്രസംഗത്തിനും ഇസ്ലാമോഫോബിയക്കുമെതിരെ ജാഗ്രത വേണമെന്നും സമൂഹത്തിന് ആത്മവിശ്വാസം നല്‍കാന്‍ ഒന്നിച്ച് രംഗത്തിറങ്ങണമെന്നും മുസ്ലിം സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഐ.ഐ മജീദ് സ്വലാഹി, സി.പി ഉമ്മര്‍ സുല്ലമി, എം. അഹമ്മദ് കുട്ടി മദനി, ഐ.പി അബ്ദുസ്സലാം, പി. മുജീബ് റഹ്‌മാന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍, ടി.കെ അശ്‌റഫ്, കെ. സജ്ജാദ്, എ. നജീബ് മൗലവി, ഡോ. ഫസല്‍ ഗഫൂര്‍, കെ.കെ കുഞ്ഞിമൊയ്തീന്‍, പി. ഉണ്ണീന്‍, എഞ്ചി. പി. മമ്മദ് കോയ, സി.പി കുഞ്ഞുമുഹമ്മദ്, ഡോ. കെ. മൊയ്തു, നവാസ് പൂനൂര്, കമാല്‍ വരദൂര്‍, സി.എ.എം.എ കരീം, ഉമര്‍ പാണ്ടികശാല, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സി. മമ്മൂട്ടി, കെ.എം ഷാജി, പാറക്കല്‍ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, യു.സി രാമന്‍, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, ടി.വി ഇബ്രാഹിം എം.എല്‍.എ, ടി.പി.എം ജിഷാന്‍, പി.കെ നവാസ് സംബന്ധിച്ചു.