മുംബൈ: തെരഞ്ഞെടുപ്പില്‍ നോട്ടക്ക് കൂടുതല്‍ വോട്ട് ലഭിക്കുകയാണെങ്കില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.
നോട്ടക്കാണ് കൂടുതല്‍ വോട്ടെങ്കില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ ആരെയും വിജയിയായി പ്രഖ്യാപിക്കില്ല. പൊതുതെരഞ്ഞെടുപ്പിനും ഉപതെരഞ്ഞെടുപ്പിനും ത്രിതല തെരഞ്ഞെടുപ്പിനും ഈ ഉത്തരവ് ബാധകമായിരിക്കും.
ഡിസംബര്‍ ഒമ്പതിന് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കാനിരിക്കെയാണ് കമ്മീഷന്റെ ഉത്തരവ്. ഡിസംബര്‍ ഒമ്പതിന് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കാനിരിക്കെയാണ് കമ്മീഷന്റെ ഉത്തരവ്.
2013 സെപ്തംബര്‍ 29നാണ് വോട്ടിങ് മെഷീനില്‍ നോട്ട ബട്ടണ്‍ ചേര്‍ക്കണമെന്ന സുപ്രധാന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.