ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്ക സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബയും സന്ദര്‍ശിച്ചേക്കും. ഇതിനുള്ള അനുമതി കേന്ദ്രസര്‍ക്കാരില്‍ നിന്ന് തേടുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു.
മേഖലാ സമ്മേളനം വരും മാസങ്ങളില്‍ സൗദി അറേബ്യയിലും അമേരിക്കയിലും വെച്ചാണ് നടക്കുന്നത്. ജൂണ്‍ 09 മുതല്‍ 18 വരെയാണ് അമേരിക്കയില്‍ വെച്ച് കേരള സഭയുടെ മേഖല സമ്മേളനം. സെപ്റ്റംബറിലാകും സൗദി അറേബ്യയില്‍ വെച്ചുള്ള സമ്മേളനം.
മുഖ്യമന്ത്രിയുടെ യുഎഇ യാത്രക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസം അനുമതി നിഷേധിച്ചിരുന്നു.