X

‘സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ്സുണ്ട്’; ലൈംഗികാതിക്രമക്കേസില്‍ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ഹൈക്കോടതി. ആലുവ സ്വദേശിയായ നടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് മുന്‍കൂർ ജാമ്യം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ പരാമർശം. ബാലചന്ദ്ര മേനോന് നേരത്തേ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കടിസ്ഥാനമായ സംഭവങ്ങളുണ്ടായത് 2007 ലാണെന്നും പരാതി സമർപ്പിച്ചത് 17 വർഷത്തിനു ശേഷമാണെന്നതും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ബാലചന്ദ്ര മേനോന്‍ വാദിച്ചത്. ഷൂട്ടിങ് സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്നായിരുന്നു പരാതി. പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. ഈ കേസില്‍ നേരത്തെ ബാലചന്ദ്രമേനോന് നവംബര്‍ 21 വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

webdesk14: