X

ഇന്ധനവില മാത്രമല്ല; കുതിച്ചുയര്‍ന്ന് സിമന്റ് വിലയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഗാര്‍ഹിക ഇന്ധനങ്ങള്‍ക്കും പെട്രോളിനും ഡീസലിനും പുറമേ നിര്‍മ്മാണ മേഖലയില്‍ പ്രധാന വസ്തുവായ സിമന്റും വില കുതിച്ചുയരുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 125 ഓളം രൂപയാണ് സിമന്റ്‌ന് വര്‍ധിച്ചത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കരകയറി വരുന്ന നിര്‍മ്മാണമേഖലയെ വീണ്ടും പുറകോട്ട് നയിക്കുന്ന രീതിയിലാണ് നിലവില്‍ സിമന്റുംനും വില വര്‍ധിച്ചിരിക്കുന്നത്.

കോവിഡിന് മുന്‍പ് ചാക്ക് ഒന്നിനു 390 രൂപ വരെയായിരുന്നു പരമാവധി വില എന്നാല്‍ ഇന്ന് അത് 525 രൂപ വരെ എത്തി നില്‍ക്കുന്നു. നിലവിലെ സ്റ്റോക്ക് പഴയ വിലയ്ക്ക് വില്‍ക്കാം എങ്കിലും പുതിയ വില രണ്ട് ദിവസത്തിനകം മാര്‍ക്കറ്റില്‍ പ്രതിഫലിച്ചു തുടങ്ങും.

അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവും ഇന്ധന വിലക്കയറ്റവുമാണ് സിമന്റും വില ഉയരാന്‍ കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.

 

Test User: