പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. സഹോദരന് ചാണ്ടി ഉമ്മന്‍ യോഗ്യനാണെന്നും പാര്‍ട്ടിയാണ് ഇത് സംബന്ധിച്ചെല്ലാം തീരുമാനമെടുക്കേണ്ടതെന്നും അച്ചു ഉമ്മന്‍ പ്രതികരിച്ചു.
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് അച്ചു ഉമ്മന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം അത് തിരുത്തി കുടുംബവുമായി ആലോചിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.