വയനാട് പുനരധിവാസ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട ചൂരല്‍മല പടവെട്ടിക്കുന്നിലെ പ്രദേശവാസികള്‍ ഇന്ന് ചൂരല്‍മലയില്‍ സമരം ചെയ്യും. രാവിലെ ഒമ്പത് മുതലാണ് സമരം. ദുരന്തത്തിനു പിന്നാലെ ജോണ്‍ മത്തായി കമ്മീഷന്‍ വാസയോഗ്യമെന്ന് രേഖപ്പെടുത്തിയതാണ് സ്‌കൂള്‍ റോഡ് മുതല്‍ പടവെട്ടിക്കുന്നുവരെയുള്ള പ്രദേശം. ഇതു മൂലം ഈ പ്രദേശത്തുകാര്‍ ഗുണഭോക്തൃ പട്ടികയില്‍ നിന്ന് പുറത്തായി.
അതേസമയം, അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ മേഖലയില്‍ ഒറ്റപ്പെട്ടുപോയ ഈപേരദേശത്തെ 27 കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വഴി ഇല്ലാതായി ഒറ്റപ്പെട്ട പ്രദേശങ്ങളെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് റവന്യൂ മന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും എല്ലാം പാഴ് വാക്കായെന്ന് ഇവര്‍ പറയുന്നു.