ഹിമാചല്‍പ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം കനക്കുന്നു. നിലവില്‍ ഏറെക്കുറെ ഒപ്പത്തിനൊപ്പം ആണ് ബിജെപിയും കോണ്‍ഗ്രസും മുന്നേറുന്നത്.
എന്നാല്‍ ഇതുവരെയുള്ള കണക്ക് പ്രകാരം ആം ആദ്മി പാര്‍ട്ടിക്ക് നിലവില്‍ അക്കൗണ്ട് തുറക്കാന്‍ ആയിട്ടില്ല. ആകെ 68 സീറ്റുള്ള ഹിമാചലില്‍ 34 സീറ്റില്‍ ബിജെപിയും 30 സീറ്റില്‍ കോണ്‍ഗ്രസും മുന്നേറുമ്പോള്‍ ആം ആദ്മി പാര്‍ട്ടി ചിത്രത്തില്‍ ഇല്ല എന്ന വസ്തുതയാണ് കാണാനാവുന്നത്.
ഹിമാചല്‍ പ്രദേശില്‍ പ്രചരണത്തില്‍ ആം ആദ്മി പാര്‍ട്ടിയും സജീവമായിരുന്നു. എന്നാല്‍ വോട്ടെണ്ണി തുടങ്ങുമ്പോള്‍ ഒരൊറ്റ സീറ്റില്‍ പോലും മുന്നേറാന്‍ പോലും പാര്‍ട്ടിക്ക് കഴിയുന്നില്ല.