ബിജെപി പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് പനാജിയിലെ ബിജെപി സ്ഥാനാര്‍ത്ഥി മുഅതനാസിയോ മൊണ്‍സെറേറ്റ്. മുന്‍ ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറിനെതിരെയായിരുന്നു മൊണ്‍സെറേറ്റ് ജനവിധിതേടിയിരുന്നത്.
ഒരുപാട് ബിജെപി പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്നും ഇക്കാര്യം ബിജെപി നേതാക്കളെ അറിയിച്ചിട്ടണ്ടെന്നും മൊണ്‍സെറേറ്റ് അറിയിച്ചു. ജനങ്ങളിലേക്ക് ശരിയായ സന്ദേശം നല്‍കാന്‍ ബിജെപി സംസ്ഥാന ഘടകത്തിനായില്ലെന്ന് പറഞ്ഞ മൊണ്‍സെറേറ്റ് തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തുഷ്ടനല്ലെന്നും പറഞ്ഞു. എല്ലാ ബിജെപി നേതാക്കളുമായും താന്‍ സമ്പര്‍ക്കത്തിലാണെന്നും കൂട്ടിചേര്‍ത്തു.
അതേയമയം, ബിജെപി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് തനിച്ച് മത്സരിച്ച മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ശക്തമായ മത്സരമാണ് നടത്തിയത്. 716 വോട്ടിനായുന്നു ഉത്പലിന്റെ തോല്‍വി. താന്‍ ആവശ്യപ്പെട്ട സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞാണ് ഉത്പല്‍ പരീക്കര്‍ തനിച്ച് മത്സരിച്ചത്. തന്റെ പിതാവ് മത്സരിച്ച മണ്ഡലമായ പനാജി തന്നെ തനിക്ക് ലഭിക്കണമെന്ന് ഉത്പല്‍ ആവശ്യം ഉന്നയിച്ചിരുന്നു. പനാജിക്ക് പകരമായി മറ്റു രണ്ട് സീറ്റുകള്‍ ബിജെപി വാഗ്ദാനം ചെയ്‌തെങ്കിലും അത് സ്വീകരിക്കാന്‍ ഉത്പല്‍ തയ്യാറായിരുന്നില്ല.