X

വധശ്രമത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം; തെളിവുകള്‍ നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രംഗത്ത്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ആക്രമണത്തില്‍ കേസ് എടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇതിന്റെ തെളിവുകള്‍ നാളെ പുറത്തുവിടും.

സ്വമേധയാ കേസെടുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന് ഉണ്ടായിരുന്നു. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തെളിവുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ പലകാര്യങ്ങള്‍ക്കും തന്നെ സഹായം തേടി സമീപിച്ചിട്ടുണ്ട്. അതിപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Test User: