X

മതിയായ വിവരങ്ങളില്ല; 1.17 ലക്ഷം രൂപ വിലവരുന്ന 12 ഇനം സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു

മതിയായ രജിസ്ട്രേഷൻ രേഖകളോ നിര്‍മാതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ ഇല്ലാത്ത 1.17 ലക്ഷം രൂപ വിലവരുന്ന 12 ഇനം സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തതായി മലപ്പുറം ജില്ലാ ഡ്രഗ് ഇൻസ്പെക്ടര്‍. ചില സൗന്ദര്യ വര്‍ധകവസ്തുക്കള്‍ വൃക്കരോഗം ഉള്‍പ്പെടെ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

തിരൂര്‍, കോട്ടയ്ക്കല്‍, വളാഞ്ചേരി ഭാഗങ്ങളില്‍ നിന്നാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. ഈ മരുന്നുകളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് എറണാകുളത്തെ റീജിയണല്‍ ലബോറട്ടറിയിലേക്ക് സാന്പിളുകള്‍ അയച്ചതായും അദ്ദേഹം അറിയിച്ചു. ടി.വി. ഇബ്രാഹിം എംഎല്‍എയാണ് യോഗത്തില്‍ അശാസ്ത്രീയമായി നിര്‍മിക്കപ്പെട്ട സൗന്ദര്യവസ്തുക്കളുടെ വില്‍പ്പന തടയുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച്‌ ചോദ്യമുന്നയിച്ചത്.

തദ്ദേശ സ്ഥാപനങ്ങള്‍ സന്നദ്ധതയറിയിച്ചാല്‍ എംപ്ലോയ്മെന്‍റ് രജിസ്ട്രേഷൻ ക്യാന്പുകളും കരിയര്‍ ഗൈഡൻസും സംഘടിപ്പിക്കുമെന്നു ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ യോഗത്തില്‍. കൂടുതല്‍ പഞ്ചായത്തുകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടറുടെയും ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസറുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ കളക്ടര്‍ നിര്‍ദേശിച്ചു.

webdesk14: