മോസ്‌കോ: ലൂണ 25 ന്റെ പരാജയത്തിനു പിന്നാലെ ചാന്ദ്രദൗത്യവുമായി മുന്നോട്ടുപോകുമെന്ന് റഷ്യ. ഭൗമോപഗ്രഹത്തന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി 2025-26ല്‍ പുതിയ ദൗത്യം നടത്തുന്നുമെന്ന് റഷ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയായ റോസ്‌കോസ്‌മോസ് വ്യക്തമാക്കി. ലാന്റിങിന് മണിക്കൂറുകള്‍ക്കു മുമ്പാണ് ലൂണ 25 ചന്ദ്രോപരിതലത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണത്. ലൂണയുടെ പരാജയ കാരണം അന്വേഷിക്കുന്നതിന് പ്രത്യേക കമ്മീഷനെയും റഷ്യ നിയോഗിച്ചു.