പറ്റ്‌ന: മദ്യം കഴിച്ചു മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമസഭയില്‍ വെച്ചാണ് നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷം വിഷമദ്യ ദുരന്തം സഭയില്‍ ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ അന്‍പതിലേറെപ്പേര്‍ മരണപ്പെട്ടിരുന്നു. 2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. മദ്യനിരോധനത്തെ തുടര്‍ന്ന് വ്യാജമദ്യ ദുരന്തങ്ങളും സംസ്ഥാനത്ത് തുടര്‍ക്കഥയാണ്.
”കുടിച്ചു മരിക്കുന്നവര്‍ക്ക് ഒരു നഷ്ടപരിഹാരവും നല്‍കില്ല. കുടിച്ചാല്‍ മരിക്കും, കുടിക്കുന്നതിനെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ ഒരു നന്മയും ഉണ്ടാക്കിത്തരില്ലെന്ന ഓര്‍ത്താല്‍ നന്ന്” നിതീഷ് കുമാര്‍ തുറന്നു പറഞ്ഞു.
എന്നാല്‍ വ്യാജ മദ്യ നിര്‍മ്മാണം നടത്തുന്നവര്‍ അത് നിര്‍ത്തി മറ്റു തൊഴിലുകള്‍ ചെയ്യാന്‍ ഒരു ലക്ഷം രൂപ നല്‍കാന്‍ തയ്യാറാണെന്നും നിതീഷ് പറഞ്ഞു. ആവശ്യമെങ്കില്‍ തുക വര്‍ധിപ്പിക്കാം. ആരും വ്യാജ മദ്യ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടരുത്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.