X

അമേരിക്കക്കു മുന്നറിയിപ്പുമായി വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം; യു.എസ് മുഴുവന്‍ പരിധിക്കുള്ളില്‍

പോങ്‌യാങ്: ലോകരാഷ്ട്രങ്ങളെ ഒന്നാകെ ഞെട്ടിച്ച് ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. മൂന്നാഴ്ചക്കുള്ളില്‍ ഇതു രണ്ടാം തവണയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നത്. ഉത്തരകൊറിയയുടെ വടക്കന്‍ പ്രദേശമായ ജഗാന്‍സില്‍ ഇന്നലെ രാത്രിയോടെയായിരുന്നു മിസൈല്‍ പരീക്ഷണം.

3000 കിലോമീറ്റര്‍ ഉയരത്തിലെത്തിയ മിസൈല്‍ 1000 കിലോമീറ്റര്‍ അകലെ സമുദ്രത്തില്‍ പതിച്ചതായാണ് വിവരം. പരീക്ഷണം വിജയമായതോടെ അമേരിക്ക പൂര്‍ണമായും തങ്ങളുടെ മിസൈല്‍ പരിധിക്കുള്ളില്‍ വന്നതായി കൊറിയന്‍ ഭരണകൂടം വ്യക്തമാക്കി. ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയത്.

അമേരിക്കയിലെ ഷിക്കോഗോയിലെത്താന്‍ ശേഷിയുള്ളതാണ് ഹ്വാസോങ്-3 എന്ന മിസൈല്‍. നേരത്തെ ജൂലൈ മൂന്നിന് ഹ്വാസോങ്-14 ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ഉത്തരകൊറിയന്‍ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാനും ദക്ഷിണകൊറിയും അര്‍ദ്ധരാത്രി സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു.

chandrika: