X
    Categories: Newsworld

ഉത്തരകൊറിയ കോവിഡ് പിടിയില്‍

പ്യോങ്യാങ്: ഉത്തരകൊറിയയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ച് മൂന്ന് ദിവസത്തിനിടെ എട്ട് ലക്ഷത്തിലേറെ പേര്‍ക്ക് രോഗം പിടിപെട്ടു. പനി ബാധിച്ച് 42 പര്‍ മരിച്ചെന്നും മൂന്നര ലക്ഷത്തോളം പേര്‍ ചികിത്സയിലാണെന്നും സ്‌റ്റേറ്റ് മീഡിയ അറിയിച്ചു.
ആദ്യമായാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതായി ഉത്തരകൊറിയ സമ്മതിക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരങ്ങളും കൗണ്ടികളും അടച്ചിരിക്കുകയാണ്. വ്യവസായ ശാലകളും കച്ചവട കേന്ദ്രങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദമാണ് രാജ്യത്ത് വ്യാപിച്ചതെന്ന്് റിപ്പോര്‍ട്ടുണ്ട്. ലോകത്താകമാനം കോവിഡ് പടര്‍ന്നുപിടിച്ച ഘട്ടങ്ങളിലൊന്നും രാജ്യത്ത് രോഗമുള്ളതായി ഉത്തരകൊറിയ സമ്മതിച്ചിരുന്നില്ല.

Test User: