X
    Categories: Newsworld

സൈന്യത്തിലേക്ക് കൂട്ട റിക്രൂട്ട്‌മെന്റുമായി ഉത്തരകൊറിയ

പ്യോങ്യാങ്: അമേരിക്കക്കും മറ്റ് ശത്രുള്‍ക്കുമെതിരെ പോരാടാന്‍ എട്ട് ലക്ഷത്തോളം യുവാക്കള്‍ സൈനിക സേവനത്തിന് സന്നദ്ധരായി വന്നിട്ടുണ്ടെന്ന് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ ശത്രുക്കളെ തുടച്ചുനീക്കാന്‍ സംഘടിപ്പിച്ച സൈനിക റിക്രൂട്ട്‌മെന്റില്‍ യുവാക്കള്‍ ആവേശപൂര്‍വ്വമാണ് പങ്കെടുത്തതെന്ന് സ്റ്റേറ്റ് മീഡിയ പറഞ്ഞു. സൈനിക സേനവത്തിന് പേര് നല്‍കാന്‍ ക്യൂ നില്‍ക്കുന്നവരുടെ ഫോട്ടോകളും പത്രം പുറത്തുവിട്ടു.

അമേരിക്കയും ദക്ഷിണകൊറിയയും നടത്തിയ പ്രകോപനപരമായ നീക്കങ്ങളാണ് യുവാക്കളെ സന്നദ്ധ സൈനിക സേവനത്തിന് പ്രേരിപ്പിച്ചതെന്ന് എന്‍കെ ന്യൂസ് പറയുന്നു. കഴിഞ്ഞ ദിവസം ദക്ഷിണകൊറിയ, യു.എസ് സംയുക്ത സൈനികാഭ്യാസങ്ങള്‍ക്കിടെ ഉത്തരെകാറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. അധിനിവേശ പദ്ധതിയുടെ ഭാഗമാണ് സംയുക്ത സൈനികാഭ്യാസമെന്ന് ഉത്തരകൊറിയ ആരോപിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് ഫ്രീഡം ഷീല്‍ഡ് എന്ന പേരില്‍ സൈനികാഭ്യാസം തുടങ്ങിയത്. ടോക്കിയോയില്‍ ജപ്പാന്‍, ദക്ഷിണ കൊറിയ രാഷ്ട്രത്തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണമെന്നതും ശ്രദ്ധേയമാണ്.

webdesk11: