സോള്‍: തങ്ങളുടെ സുരക്ഷ ഉറപ്പ് നല്‍കുകയാണെങ്കില്‍ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാന്‍ തയ്യാറാണെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയ സന്ദര്‍ശിച്ച ദക്ഷിണ കൊറിയന്‍ സുരക്ഷാ ഉപദേഷ്ടാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡണ്ടും തമ്മില്‍ ഏപ്രിലില്‍ കൂടിക്കാഴ്ച നടത്തുമെന്നും ദക്ഷിണ കൊറിയന്‍ സുരക്ഷാ ഉപദേഷ്ടാവ് ചുങ് ഇയോങ് പറഞ്ഞു.
ഇരു കൊറിയകളുടേയും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചയിലാണ് ഇരു നേതാക്കളുടെ കൂടിക്കാഴ്ച തീരുമാനിച്ചത്. സംയുക്ത സുരക്ഷാ പ്രദേശമായ പന്‍മുഞ്ചോമില്‍ വെച്ചായിരിക്കും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുകയെന്ന് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ ഹാപ് റിപ്പോര്‍ട്ട് ചെയ്തു.