X
    Categories: MoreViews

വിലക്കുകള്‍ക്ക് പുല്ലുവില മ്യാന്മാറിനും സിറിയക്കും ആയുധങ്ങള്‍ ലഭിക്കുന്നത് ഉത്തരകൊറിയയില്‍ നിന്ന്

 

അമേരിക്കക്കെതിരെ പ്രകോപനങ്ങള്‍ തുടരുന്നതിനിടെ വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ മ്യാന്മറിനും സിറിയക്കുമെതിരെ വന്‍ തോതില്‍ ആയുധങ്ങള്‍ വിറ്റതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. 2017 സെപ്തംബറില്‍ യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം മാത്രം 200 മില്യണ്‍ യുഎസ് ഡോളര്‍ വിദേശ നാണ്യം വിവിധ കയറ്റുമതികളിലൂടെ രാജ്യം സമ്പാദിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ യുഎന്‍ സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍. ഐക്യരാഷ്ട്രസഭയുടെ വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ സിറിയക്കും മ്യാന്മറിനും വന്‍തോതില്‍ ആയുധങ്ങള്‍ വിറ്റതായാണ് യുഎന്‍ സമിതിയുടെ കണ്ടെത്തല്‍.

മ്യാന്മര്‍ സൈന്യത്തിന് ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കാനും സിറിയന്‍ ഭരണകൂടത്തിന് ആണവായുധങ്ങള്‍ നിര്‍മിക്കാനുമാണ് സഹായം നല്‍കിയത്. ഉപരേധ പട്ടികയില്‍പെട്ട ഇരുമ്പയിര്, സ്റ്റീല്‍ പോലുള്ള ഉല്‍പന്നങ്ങളും ഉത്തരകൊറിയ കയറ്റുമതി ചെയ്തതായി വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവായുധ നിര്‍മാണവും മിസൈല്‍ പരീക്ഷണവുമായി നിരന്തരം പ്രകോപനം തുടരുന്ന ഉത്തര കൊറിയയുടെ വരുമാനം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് യുഎന്‍ രക്ഷാസമിതി സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയത്.

എന്നാല്‍, ഈ വിലക്കുകള്‍ തൃണവത്ഗണിച്ച് നിരോധിത ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലൂടെ 2017 സെപ്റ്റംബറിനും 2018 ജനുവരിക്കുമിടെ ഉ?ത്ത?ര കൊറിയ 20 കോടി ഡോളര്‍ വിദേശ നാണ്യം സമ്പാദിച്ചുവെന്നാണ് യുഎന്‍ അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. മനുഷ്യാവകാശ ലംഘനങ്ങളുടേയും യുദ്ധക്കുറ്റങ്ങളുടേയും പേരില്‍ സംശയ നിഴലില്‍ നില്‍ക്കുന്ന സിറിയക്കും മ്യാന്‍മറിനും ആയുധം നല്‍കിയത് ഗൌരവമായി കാണണമെന്നും യുഎന്‍ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. മാനവികതക്കു നിരക്കാത്ത കുറ്റകൃത്യമാണ് സിറിയയിലും മ്യാന്മറിലും നടക്കുന്നത്. യു.എന്‍ കരിമ്പട്ടികയില്‍ പെടുത്തിയ ഉത്തര കൊറിയന്‍ കമ്പനി ഇരുരാജ്യങ്ങളുമായും സഹകരിക്കുകയാണെന്നും യു.എന്‍ പാനല്‍ വ്യക്തമാക്കി.

chandrika: