X

ജപ്പാനുമുകളിലൂടെ ഗുവാം ആക്രമിക്കാന്‍ ഉത്തരകൊറിയ; ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതി സജ്ജമാകും

ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കാനുള്ളപദ്ധതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സജ്ജമാകുമെന്ന് ഉത്തരകൊറിയ. മിസൈല്‍ ആക്രമണ പദ്ധതി ഈ മാസം പകുതിയോടെ നടത്താനാകുമെന്ന് പ്രസിഡന്റ് കിന്‍ ജോങ് ഉന്നിലെ ഉദ്ധരിച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയുമായി നിലവില്‍ ഉത്തരകൊറിയ തുടര്‍ന്നുകൊണ്ടിരിക്കുന്ന പോര്‍വിളിയുടെ ഭാഗമായാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. നാല് ഹ്വാസോംഗ്12 മിസൈലുകള്‍ ഗുവാമിലേക്ക് വിക്ഷേപിക്കാനാണ് ഉത്തരകൊറിയയുടെ പദ്ധതി. ഇതനുസരിച്ച് ജപ്പാനു മുകളിലൂടെ ഗുവാം ആക്രമിക്കാനാണ് ഉത്തരകൊറിയയുടെ ലക്ഷ്യമിടുന്നത്. ജൂലായ് മാസത്തില്‍ നടത്തിയ മിസൈല്‍ പരീക്ഷണങ്ങള്‍ക്കുശേഷമാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ ആക്രമണത്തിനൊരുങ്ങുന്നത്.

ഉത്തരകൊറിയയുടെ തെക്ക്കിഴക്കന്‍ ഭാഗത്തുനിന്നും മുവ്വായിരം കിലോമീറ്റര്‍ പരിധിയിലാണ് ഗുവാം സ്ഥിതി ചെയ്യുന്നത്. ഇവിടെ അമേരിക്കന്‍ സൈനിക താവളമുള്‍പ്പെടെ രണ്ടുലക്ഷത്തോളം ആളുകളും താമസിക്കുന്നുണ്ട്. ഇവിടേക്ക് മിസൈല്‍ ആക്രമണം നടത്തുന്നതിന് കിന്‍ ജോങ് ഉന്നിന്റെ നിര്‍ദ്ദേശ പ്രകാരം സൈനിക ഉദ്യോഗസ്ഥര്‍ സജ്ജീകരണങ്ങള്‍ നടത്തുകയായിരുന്നു. അമേരിക്കയുടെ സൈനിക താവളത്തിനുനേരെ ആക്രമണം നടത്തി അമേരിക്കയെ പ്രകോപിപ്പിക്കുന്നതിനാണ് ഉത്തരകൊറിയയുടെ നീക്കം.

chandrika: