സോള്‍: അമേരിക്കയും ദക്ഷിണ കൊറിയയും സംയുകത സൈനിക പരിശീലനം നടത്തി പ്രകോപനം തുടര്‍ന്നാല്‍ യുദ്ധം അനിവാര്യമാണെന്നും ഉത്തര കൊറിയ. യുദ്ധത്തിന് രാജ്യം ഇപ്പോഴും ഒരുക്കമാണെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ‘കൊറിയന്‍ പെനിന്‍സുലയില്‍ ഒരു ആണവ യുദ്ധം എപ്പോള്‍ സംഭവിക്കുമെന്ന് ഈ സാഹചര്യത്തില്‍ പറയാന്‍ കഴിയില്ല. വെല്ലുവിളികള്‍ കൂടിയാല്‍ അതുണ്ടാകും’. ഉത്തര കൊറിയ വ്യക്തമാക്കി. യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും , സിഐഎ ഡയറക്ടര്‍ മൈക് പോംപിയോ ഉള്‍പ്പെടെയുള്ളവരും നടത്തുന്ന പ്രസ്താവനകള്‍ യുദ്ധത്തിന് തയ്യറാണെന്ന സൂചന നല്‍കുന്നതായി ഉത്തര കൊറിയ ആരോപിച്ചു. സിഐഎ ഡയറക്ടര്‍ മൈക് പോംപിയോ കഴിഞ്ഞ ദിവസം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ പരാമര്‍ശം നടത്തിയിരുന്നു. ഇത്തരം പ്രസ്താവനകള്‍ രാജ്യത്തിന്റെ നേതൃത്വത്തെ അവഹേളിക്കുന്നതാണെന്ന് ഉത്തര കൊറിയയുടെ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.
- 7 years ago
chandrika
Categories:
Video Stories
പ്രകോപനം തുടര്‍ന്നാല്‍ യുദ്ധം അനിവാര്യമാകും; ഉത്തര കൊറിയ
Tags: north koreaworld