X
    Categories: MoreViews

ഉപരോധം മറികടന്ന് ഉത്തരകൊറിയയിലേക്ക് രഹസ്യമായി എണ്ണകടത്തിയ കപ്പല്‍ പിടികൂടി

 

അന്താരാഷ്ട്ര ഉപരോധം മറികടന്ന് ഉത്തരകൊറിയക്ക് സംസ്‌കരിച്ച എണ്ണ നല്‍കുന്നതായി സംശയിച്ച് ദക്ഷിണകൊറിയ വീണ്ടും കപ്പല്‍ പിടിച്ചെടുത്തു. കഴിഞ്ഞമാസമാണ് ഹോങ്കോങ് രജിസ്‌ട്രേഷനുള്ള ‘ലൈറ്റ്ഹൗസ് വിന്‍മോര്‍’ കപ്പല്‍ ദക്ഷിണകൊറിയന്‍ അധികൃതര്‍ പിടികൂടിയത്.പാനമയില്‍ റജിസ്റ്റര്‍ ചെയ്ത കപ്പലാണു പിടിച്ചെടുത്തിരിക്കുന്നത്. 5,100 ടണ്‍ ഓയില്‍ ഉള്‍ക്കൊള്ളുന്ന കപ്പലാണ് പിടിച്ചെടുത്തിരിക്കുന്നത്. ചൈന, മ്യാന്‍മര്‍ രാജ്യങ്ങളില്‍നിന്നുള്ള ജീവനക്കാരാണു കപ്പലില്‍ ഉണ്ടായിരുന്നത്. ദക്ഷിണ കൊറിയന്‍ ഇന്റലിജന്റ്‌സ് ഏജന്‍സി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഉത്തരകൊറിയക്ക് എണ്ണ ലഭിക്കാന്‍ ചൈന സഹായം നല്‍കുന്നതായി കഴിഞ്ഞദിവസം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ആരോപണം ചൈന നിഷേധിച്ച സാഹചര്യത്തിലാണ് ദക്ഷിണകൊറിയയുടെ പുതിയ വെളിപ്പെടുത്തല്‍.

കടലില്‍വച്ച് ലൈസ് ഹൗസ് വിന്‍മോര്‍ കപ്പല്‍ ഉത്തര കൊറിയന്‍ കപ്പലിലേക്കു 600 ടണ്‍ എണ്ണ കൈമാറിയെന്നു ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എണ്ണ കൈമാറ്റം സംബന്ധിച്ചു സാറ്റ്‌ലൈറ്റ് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു യുഎസ് അറിയിച്ചിട്ടുണ്ട്.

ഉത്തരകൊറിയയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതു യുഎന്‍ രക്ഷാസമിതി നിരോധിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മിസൈല്‍, ആണവ പരീക്ഷണങ്ങളെ തുടര്‍ന്നാണു യുഎന്‍ രക്ഷാസമിതി ഉത്തര കൊറിയയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്.

chandrika: