ന്യൂയോര്‍ക്ക്: അമേരിക്കയുമായി സംഘര്‍ഷം തുടരുന്നതിനിടെ ഉത്തരകൊറിയ വീണ്ടും മിസൈലുകളും അനുബന്ധ ആയുധങ്ങളുടെയും പരീക്ഷണം തുടരുകയാണ്. ദക്ഷിണ കൊറിയയെ കൂട്ടുപിടിച്ച് കൊറിയന്‍ മുനമ്പില്‍ സൈനികാഭ്യാസം നടത്തിയ അമേരിക്കക്ക് മുന്നറിയിപ്പായാണ് പുതിയ ‘സൂപ്പര്‍ലാര്‍ജ് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചര്‍’ പരീക്ഷിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും ഉത്തര കൊറിയ തന്നെ പുറത്തുവിട്ടിട്ടുണ്ട്.
ഒരു പുതിയ ‘സൂപ്പര്‍ലാര്‍ജ് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചറിന്റെ’ വിജയകരമായ പരീക്ഷണം ഉത്തരകൊറിയന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു അദ്ഭുതമാണെന്ന് പ്യോങ്‌യാങ് പറഞ്ഞു. മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുമെന്ന് തന്നെയാണ് കിം ജോങ് ഉന്‍ പ്രതിജ്ഞയെടുത്തിയിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ റോക്കറ്റുകള്‍ പറക്കുന്നത് കാണട്ടെ എന്നാണ് കിം പറഞ്ഞത്. കെസിഎന്‍എ പുറത്തുവിട്ട ശനിയാഴ്ചത്തെ പരീക്ഷണത്തില്‍ നിന്നുള്ള ഫോട്ടോകള്‍ ഉത്തര കൊറിയന്‍ നേതാവ് ഏറെ സന്തോഷത്തിലാണെന്ന് വ്യക്തമാണ്. കിമ്മിന്റെ പുഞ്ചിരിക്കുന്ന ചിത്രങ്ങള്‍ ഇതിനകം തന്നെ മാധ്യമങ്ങളില്‍ ഹിറ്റായി കഴിഞ്ഞു. ലോഞ്ചര്‍ വാഹനവും ഒരു കൂട്ടം ശാസ്ത്രജ്ഞരുമായി നില്‍ക്കുന്ന പുഞ്ചിരിക്കുന്ന കിമ്മിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.