X
    Categories: Newsworld

‘ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം’; പുതിയ മിസൈല്‍ വികസിപ്പിച്ച് ഉത്തരകൊറിയ

സോള്‍:അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ. ‘ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം’ എന്നാണ് പുതിയ ബാലിസ്റ്റിക് മിസൈലിനെ ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.

പുതിയ മിസൈലുകള്‍ പ്രദര്‍ശിപ്പിച്ച സൈനിക പരേഡ്, ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍ വീക്ഷിച്ചു. അതേസമയം ഈ മിസൈലിന്റെ യഥാര്‍ത്ഥശേഷിയും ഇത് പരീക്ഷിച്ചുവോ എന്ന കാര്യവും വ്യക്തമല്ല. പതാക വീശുന്ന ജനങ്ങളുടെ മുന്നിലൂടെ കറുപ്പും വെളുപ്പും നിറമുള്ള നാല് വലിയ മിസൈലുകള്‍ വഹിച്ചു കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് ഉത്തരകൊറിയയുടെ സൈനികശക്തി പ്രകടനം എന്നതും ശ്രദ്ധേയമാണ്. ഇതിനു പിന്നാലെ കിം രാഷ്ട്രീയ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

 

Test User: