സോള്‍: ദീര്‍ഘനാളത്തെ യുദ്ധകാഹളങ്ങള്‍ക്കൊടുവില്‍ ഉത്തരകൊറിയയും ദക്ഷിണകൊറിയയും സമാധാനപാതയിലേക്ക്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയിനിനെ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങുന്‍ രാജ്യത്തേക്ക് ക്ഷണിച്ചു. ശീതകാല ഒളിംപിക്‌സിന്റെ ഭാഗമായി ദക്ഷിണ കൊറിയയിലെത്തിയ സഹോദരന്‍ കിം യോ ജോങ് വഴിയാണ് കിം ജോങുന്‍, മൂണിന് ക്ഷണം നല്‍കിയത്.
കിം കുടുംബത്തിലെ ഒരാള്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായതിനാല്‍ കിം യോ ജോങിന്റെ സന്ദര്‍ശനം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. 1953ല്‍ ഭിന്നിച്ച കൊറിയകളുടെ ബന്ധം മെച്ചപ്പെടുത്തേണ്ട ആവശ്യത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉത്തരകൊറിയയിലേക്ക് പോകാന്‍ തയാറാണെന്ന് അധികാരമേറ്റയുടന്‍ മൂണ്‍ സന്നദ്ധ അറിയിച്ചിരുന്നു. എന്നാല്‍ യു.എസ് ഇടപെട്ട് അത് തടയുകയായിരുന്നു.
ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന് ഉത്തരകൊറിയയിലേക്ക് ക്ഷണം
Tags: north koreasouth korea