പ്യോങ്‌യാങ്: തുടര്‍ച്ചയായി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. കഴിഞ്ഞ ദിവസവും പരീക്ഷണം നടത്തിയതോടെ ഈ വര്‍ഷത്തെ 15 ാമത്തെ മിസൈല്‍ വിക്ഷേപണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അയല്‍ രാജ്യമായ ദക്ഷിണകൊറിയക്കുള്ള താക്കീതായണ് തുടര്‍ച്ചയായുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യൂന്‍ സുക് യോളിന്റെ സ്ഥാനാരോഹണത്തിന്റെ മൂന്ന് ദിവസം മുന്‍പാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്. പ്യോങ്‌യാങിന്റെ പ്രധാന കപ്പല്‍ ശാലയില്‍ നിന്നും കിഴക്കന്‍ തീരത്തുള്ള അന്തര്‍വാഹിനിയില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ദക്ഷിണ കൊറിയയും ജപ്പാനും ഇത് സ്ഥിരീകരിക്കുകയും ചെയ്തു.