X

ഉന്നിന്റെ ‘ബട്ടണ്‍’ ഭീഷണി; അതേ ‘ബട്ടണില്‍’ തിരിച്ചടിച്ച് ട്രംപ്

 

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭീഷണിയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി. ഉത്തര കൊറിയയേക്കാള്‍ വലിയ ന്യൂക്ലിയര്‍ ബട്ടണ്‍ തന്റെ കയ്യിലുണ്ടെന്ന് ട്രംപ് തിരിച്ചടിച്ചു. അമേരിക്ക മുഴുവന്‍ തങ്ങളുടെ ആണവായുധങ്ങളുടെ പരിധിയിലാണെന്നും ന്യൂക്ലിയര്‍ ബട്ടണ്‍ എപ്പോഴും എന്റെ ഓഫീസിലെ ഡെസ്‌കിന് മുകളിലാണുള്ളതെന്നുമാണ് കിം ജോങ് ഉന്‍ മുഴക്കിയ ഭീഷണി.
ഉത്തരകൊറിയയുടെയും ദക്ഷിണ കൊറിയയുടേയും ഉന്നതതല ചര്‍ച്ചകള്‍ക്കുള്ള സാധ്യതകളും ട്രംപ് തള്ളിക്കളഞ്ഞിട്ടുണ്ട്. ട്വീറ്റിലായിരുന്നു ട്രംപിന്റെ ഭീഷണി. ഉന്‍ മുഴക്കിയ ഭീഷണിയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുന്നതായിരുന്നു ട്രംപിന്റെ പ്രതികരണം. തന്റെ കയ്യില്‍ ഉത്തരകൊറിയയേക്കാള്‍ വലുതും പ്രവര്‍ത്തനക്ഷമതയുള്ളതുമായ ന്യൂക്ലിയര്‍ ബട്ടനുണ്ടെന്നും ഇത് കൊറിയന്‍ ഭരണകൂടത്തെ ആരെങ്കിലും അറിയിക്കണമെന്നും ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കി. അമേരിക്ക ഉത്തരകൊറിയ വികസിപ്പിച്ചെടുത്തിട്ടുള്ള ആണവായുധങ്ങളുടെ പരിധിയിലാണെന്നും, ന്യൂക്ലിയര്‍ ബട്ടണ്‍ എല്ലായ്‌പ്പോഴും തന്റെ മേശപ്പുറത്താണെന്നുമുള്ള ഉന്നിന്റെ ഭീഷണിയ്ക്കുള്ള മറുപടിയായിട്ടായിരുന്നു ട്രംപിന്റെ പ്രതികരണം. തന്റെ കയ്യിലും ശക്തിയാര്‍ജ്ജിച്ച ന്യൂക്ലിയര്‍ ബട്ടണുണ്ടെന്നും ദുര്‍ബലരായ നിറഞ്ഞ കൊറിയന്‍ ഭരണകൂടത്തെ ഇത് അറിയിക്കണമെന്നും ട്രംപ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. അത് ഉത്തരകൊറിയയേക്കാള്‍ വലുതും പ്രവര്‍ത്തനക്ഷമവുമാണെന്നും ട്രംപ് പറഞ്ഞു.

chandrika: