X

നോര്‍ക്കയൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍മേള: 182 സംരംഭകര്‍ക്ക് വായ്പാനുമതി

കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും യൂണിയന്‍ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാമേള സമാപിച്ചു. രണ്ടു ദിവസങ്ങളിലായിരുന്നു മേള സംഘടിപ്പിച്ചത്. നാലു ജില്ലകളിലായി ആകെ 483 പ്രവാസിസംരംഭകര്‍ മേളയില്‍ പങ്കെടുത്തു. ഇവരില്‍ 182 പേര്‍ക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുളള പ്രാഥമിക വായ്പാ അനുമതി ലഭിച്ചു.

53 സംരംഭകരെ എന്‍.ഡി.പി.ആര്‍.ഇ എം പദ്ധതിയുടെ ഭാഗമായ മറ്റു ബാങ്കുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ശുപാര്‍ശ ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വായ്പ ലഭ്യമാകും.
കോഴിക്കോട് മേളയില്‍ പങ്കെടുത്ത 110 പേരില്‍ 73 പേര്‍ക്കും, വയനാട് 148 ല്‍ 19 പേര്‍ക്കും, കണ്ണൂരില്‍ 147 ല്‍ 55 പേര്‍ക്കും, കാസര്‍ഗോഡ് 78 ല്‍ 35 പേര്‍ക്കുമാണ് വായാപാനുമതിയായത്.

ലോണ്‍ മേളയുടെ ഉദ്ഘാടനം നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി കോഴിക്കോട് നിര്‍വ്വഹിച്ചു. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതി പ്രകാരമാണ് ലോണ്‍ മേള സംഘടിപ്പിച്ചത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) ചഉജഞഋങ പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.

webdesk13: